Friday, August 11, 2017

ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുത്‌.."

നമ്മള്‍ എവിടെ എത്തിയിരിക്കുന്നു എന്ന് ചോദിച്ചാല്‍,

വിദ്യാഭ്യാസപരമായി, സാംസ്കാരികപരമായി ഉന്നതങ്ങളിലെ ലക്ഷ്യ സ്ഥാനങ്ങളില്‍ വിജയക്കൊടി പാറിക്കുമ്പോഴും അസ്വമത്വത്തിന്റെയും അനീതിയുടെയും അടിച്ചമര്‍ത്തലിന്റെയും പാപക്കറയില്‍ ആനന്ദം കണ്ടെത്തുന്നവരായി ചുരുങ്ങിപ്പോവുന്നു എന്ന് തന്നെ പറയേണ്ടി വരും... 


പെൺകുട്ടിക്ക്‌ സ്വന്തം പിതാവിൽ നിന്ന് പൊലും ലൈംഗീക സംരക്ഷണം ആവശ്യമായി വരുന്ന അങ്ങേയറ്റം അധഃപതിച്ച സമൂഹമായ് നമ്മളെങ്ങനെ മാറി
എവിടെയാണ്‌ നമുക്ക്‌ പിഴക്കുന്നത്‌? 
അല്ലെങ്കിൽ എവിടെയാണ്‌ നമ്മൾ മാറേണ്ടത്‌? 
ഒരു തിരിഞ്ഞ്‌ നൊട്ടം അത്യാവശ്യമല്ലെ...?

നിർഭയമാർ ഇനിയും ജനിക്കും.. തീർച്ചയാണ്‌… 
സ്കൂൾ വിട്ട്‌ വരുന്ന ഇടവഴി മുതൽ ഓടുന്ന ബസ്സ്‌ മുതൽ ലോകത്തിന്റെ ഓരൊ കൊണിലും അവൾ ഉപയൊഗപ്പെട്ട്‌ കൊണ്ടെ ഇരിക്കും. 
അമ്മയുടെ ഉദരമല്ലാതെ ആറടി മണ്ണ്‌ പോലും സുരക്ഷിതമല്ലാതായിരിക്കുന്നു..
'ആയിരം അപരാധി രക്ഷപ്പെട്ടാലും……' എന്ന് പറയുന്നിടത്ത്‌ നിര്‍ത്തണം.. ആയിരം അപരാധി രക്ഷപ്പെടുമ്പോൾ അവിടെ ആയിരം നീധിയാണ്‌ നിഷേധിക്കപ്പെടുന്നത്‌...

നമ്മൾ മാറണം...
നമ്മുടെ ചിന്തകൾ മാറ്റണം.. 

നമ്മുടെ മക്കളെ നമ്മൾ പഠിപ്പിക്കണം പെണ്ണെന്ന് പറഞ്ഞാൽ കേവലം പുരുഷന്‌ വികാരപൂർത്തീകരണം നടത്താനുള്ള കളിപ്പാവ മാത്രമല്ലെന്ന്.


അവൾ ത്യഗാത്തിന്റെയും നൊമ്പരത്തിന്റെയും പ്രതീകം കൂടിയാണെന്ന്... ഒമ്പത്‌ മാസം ഉദരത്തിൽ നിന്റെ ഭാരം ചുമക്കുന്നത്‌ മുതൽ തുടങ്ങുന്നു അവളുടെ ത്യാഗത്തിന്റെ കഥ.. സഹനത്തിന്റെ കഥ... അത്  കൊണ്ട് തന്നെ അവളെ  "ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുത്‌.." 

No comments:

Post a Comment